ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കി അതിരപ്പിള്ളി പദ്ധതി വേണ്ട; എ.കെ ആന്റണി

AK-Antony

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്ത്.

ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും, ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണെന്നും ആന്റണി വ്യക്തമാക്കി.

എന്നാല്‍, ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ലെന്നും ആന്റണി പറഞ്ഞു.

അതേസമയം, മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എ.കെ ആന്റണി പറഞ്ഞു.

അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top