നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് എ.കെ.ആന്റണി

ഡല്‍ഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദേശസുരക്ഷക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യം രണ്ട് തവണ യുദ്ധസമാനമായ സാഹചര്യം നേരിടുകയുണ്ടായി. പാകിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാരിന് നേരിടാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ- ചൈന വിഷയത്തില്‍ മുഴുവന്‍ സമയ ശ്രദ്ധ ആവശ്യമാണ്. കര, വ്യോമസേനകള്‍ക്ക് പുറമെ ചൈനയുടെ നാവികസേനയും ഇന്ത്യയെ ലക്ഷ്യം വെക്കുന്നുണ്ട്. ഇന്ത്യന്‍ സേനകള്‍ക്കായി ബജറ്റില്‍ ഒന്നും നീക്കിവച്ചിട്ടില്ലെന്നത് സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്ന കാര്യമാണ്. സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിക്കുകയാണ്. ദയവായി സേനകള്‍ക്ക് വേണ്ടത് നല്‍കുവെന്നും ആന്റണി പറഞ്ഞു.

Top