ചെങ്ങന്നൂരില്‍ പരാജയഭീതിപൂണ്ട സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കി: എ.കെ ആന്റണി

antony

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സിപിഐഎം വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. വര്‍ഗീയ ധ്രുവീകരണത്തിനുള്ള നാലാംകിട അടവാണിത്. അയ്യപ്പഭക്തനായതിന്റെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചുവെന്നും ബിജെപിക്കു ദയനീയ പരാജയം ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു. കേന്ദ്രത്തില്‍ മോദിക്കെതിരായ പ്രതിപക്ഷ മുന്നണിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top