എ.കെ ആന്റണിയുടെ കൊലപാതക പരാമര്‍ശം; മറുപടിയുമായി എ.എ റഹീം

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ കലാലയങ്ങളില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്ഐ എന്ന എ.കെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എ.എ റഹീം.

കലാലയ രാഷട്രീയത്തില്‍ കൊലചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി കൂടിയായ എ എ റഹിം രംഗത്തെത്തിയിരിക്കുന്നത്.

‘ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് നേരെ ഉഗ്രശേഷിയുള്ള ഗ്രനേഡുകള്‍ വലിച്ചെറിയുന്നത് താങ്കള്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഇലട്രിക് ലാത്തി ആദ്യമായും അവസാനമായും പ്രയോഗിച്ചതും നിങ്ങളായിരുന്നു. ജലപീരങ്കി ആദ്യമായി ഉപയോഗിച്ചതും യൂണിവേഴ്‌സിറ്റി കോളേജിന്റെ മുന്നിലായിരുന്നു.നോക്കു… എന്നിട്ടെവിടെയെങ്കിലും എസ്എഫ്‌ഐ തകര്‍ന്നു പോയോ?പിന്നെയല്ലേ ഇപ്പോള്‍ കല്ലുവച്ച നുണകൊണ്ട് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നത്’ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

Top