‘ഇത് അല്‍ മെസി അജു’; സ്വയം ട്രോളി അജുവിന്റെ സൈക്കളോജിക്കല്‍ മൂവ്

aju-varghese

ഷ്യയില്‍ ലോകകപ്പ് മത്സരം തുടങ്ങുന്ന ഇന്ന് ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചാവിഷയം അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന അജു വര്‍ഗീസിന്റെ ചിത്രമാണ്. മെസ്സിയുടെയും അജുവിന്റെയും ആരാധകരില്‍ ആരോ ചെയ്ത ഫോട്ടോഷോപ്പ് ചിത്രം താരം തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയായിരുന്നു.

‘കോമാളിത്തരവും ഊളത്തരവും കാട്ടി നടന്ന പഴയ അജുവല്ല. ഇത് ‘അല്‍ മെസി അജു’ എന്ന പഞ്ച് ഡയലോഗോടു കൂടിയാണ് ആരാധകര്‍ ചിത്രം ആഘോഷമാക്കിയത്.

എന്നാല്‍, ഇതൊന്നും വലിയ ആനക്കാര്യമല്ലെന്നും സലിം കുമാര്‍ വരെ മെസിക്കൊപ്പം കളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി ‘ദൈവമേ കൈതൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തിലെ ഫോട്ടോ പങ്കു വച്ചതോടെ സ്ട്രീമില്‍ ചിരി പൊട്ടി.

Top