നിഗൂഢതകള്‍ നിറഞ്ഞ് കമല; പുതിയ പോസ്റ്റര്‍ കാണാം

ജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് കമല. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ കമല എന്ന നായിക അവ്യക്തമാണ്. കാറിന്റെ കണ്ണാടിയിലൂടെ നായികയുടെ കണ്ണുകള്‍ കാണാം. ആദ്യ പോസ്റ്ററും ചില നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം.

രഞ്ജിത്ത് ശങ്കര്‍ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തും.

Top