തട്ടത്തിന്‍ മറയത്ത്, മലര്‍വാടി, ഇപ്പോഴിതാ ഹെലനും…ശ്രദ്ധേയമായി അജുവിന്റെ കുറിപ്പ്

ടനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന താരമാണ് അജു വര്‍ഗീസ്. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു അജു നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ അജു പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്.

‘സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോള്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് തന്നു, പിന്നീട് ഒരു ചവിട്ടു പടിയായി തട്ടത്തിന്‍ മാറയത്ത് തന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോള്‍ ഹെലനും തന്നു… ഒരൊറ്റ പേര് വിനീത് ശ്രീനിവാസന്‍ ഒരായിരം നന്ദി’. എന്നായിരുന്നു ഫേസ്ബുക്കിലെഴുതിയ അജുവിന്റെ കുറിപ്പ്. ഹെലന്‍ സിനിമയിലെ ലുക്കിലുള്ള ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജു വര്‍ഗീസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒത്തിരി സിനിമകളില്‍ ഇതേ കൂട്ടുകെട്ട് ആവര്‍ത്തിച്ചു. ഹെലന്‍ എന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് അജു എത്തുന്നത്.

Top