രണ്ട് ചെക്കും ബൗണ്‍സ്; മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്?

aju-varghese

നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. അജു വര്‍ഗീസാണ് നിര്‍മാതാവ്. സ്വന്തം ചിത്രമല്ലെങ്കില്‍ കൂടി മറ്റ് സിനിമകളെ തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെ പ്രമോട്ട് ചെയ്യുന്ന താരമാണ് അജു. സ്വന്തം സിനിമ വന്നപ്പോള്‍ രസകരമായ പ്രമോഷന്‍ പോസ്റ്റുകളിലൂടെയാണ് അജു പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

ഇപ്പോഴിതാ സ്വന്തം സിനിമയെക്കുറിച്ച് അജു പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. നയന്‍താരയെക്കുറിച്ചുള്ള കുറിപ്പാണ് അജു പങ്കുവെച്ചത്. കൈയ്യില്‍ രണ്ട് ചെക്കുമായി നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവച്ച് അജു കുറിച്ചത് ഇങ്ങനെ: മിസ്റ്റര്‍ പ്രൊഡ്യൂസര്‍, എന്താണിത്, നിങ്ങള്‍ എനിക്ക് തന്ന രണ്ടു ചെക്കും ബൗണ്‍സ്.

ബ്രില്യന്‍സും റിയലിസവും ഒട്ടുമില്ലാത്ത സിനിമയാണെന്നും ആകെയുള്ള കൊമേര്‍സ്യല്‍ രംഗങ്ങളാണെന്നും ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ അജു പറഞ്ഞിരുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top