മാധ്യമ പ്രവർത്തകൻ ശ്യാം എന്ന കഥാപാത്രമായി പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ അജു വർഗീസ്

നീരജ് മാധവിനെ നായകനാക്കി ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം.

ചിത്രത്തിൽ അജു വർഗീസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

മാധ്യമ പ്രവർത്തകൻ ശ്യാം എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ ധർമജൻ , ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിൽ നായികയായി എത്തുന്നത് റെബ ജോൺ ആണ്.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Top