‘ലവകുശ’യിലൂടെ അജു വര്‍ഗീസും നീരജ് മാധവും ഗായകരായി അരങ്ങേറ്റം കുറിക്കുന്നു

ജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം ലവകുശയില്‍ ഇരുവരും ഗായകരായും എത്തുകയാണ്.

ഗോപി സുന്ദര്‍ ഈണമിട്ട ഗാനമാണ് അജു വര്‍ഗ്ഗീസും, നീരജ് മാധവും ചേര്‍ന്ന് ആലപിക്കുന്നത്.

മുപ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ പാട്ട് രംഗത്തിന്റെ നൃത്തം ചിട്ടപ്പെടുത്തിയത് വൃന്ദ മാസ്റ്ററാണ്.

ചെന്നൈയില്‍ അഞ്ചു രാത്രികളിലാണ് പാട്ടിന്റെ രംഗം ചിത്രീകരിച്ചത്. നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ലവകുശ. ദീപ്തി സതിയാണ് ലവകുശയില്‍ നായികയായി എത്തുന്നത്.

ജെയ്‌സണ്‍ ഇളംകുളം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരും അണി നിരക്കുന്നു.

Top