കിടിലന്‍ മേക്കോവറില്‍ യൂട്യൂബ് ക്‌ളീറ്റസായി അജു വര്‍ഗീസ്

ജിസ് ജോയ്- ആസിഫ് അലിയുടെ പുതിയ സിനിമയാണ്‌ വിജയ് സൂപ്പറും പൗര്‍ണ്ണമിയും .സിനിമയില്‍ യൂട്യൂബ് ക്‌ളീറ്റസ് എന്ന കഥാപാത്രമായിട്ടാണ് അജു എത്തുന്നത്. തന്റെ ലുക്കും കഥാപാത്രത്തിന്റെ പേരും അജു തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

മോഡേണ്‍ ലുക്കിലാണ് അജു സിനിമയില്‍ എത്തുന്നത്. സ്റ്റയില്‍ ലുക്കില്‍ കൂളിങ് ഗ്‌ളാസും വെച്ചുള്ള ഫോട്ടോയാണ് അജു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐശ്വര്യ ലക്ഷമിയാണ് ആസിഫിന്റെ നായികയായി എത്തുന്നത്.സണ്‍ഡേ ഹോളിഡേക്ക് ശേഷം ജിസ് ജോയി ഒരുക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നു.

Top