പൃഥ്വിരാജിനെയും പാര്‍വതിയെയും കേന്ദ്രകഥാപാത്രമാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് അജുവിന്റെ പ്രതികരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് അജു പ്രതികരണമറിയിച്ചത്.
‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. നല്ലൊരു പ്രണയകഥയാണ്. വിദേശത്താണ് ചിത്രീകരണം നടന്നത്. സസ്‌പെന്‍സും ഉണ്ട്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമയെന്നും തന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ടെന്നും അജു പറയുന്നു.
കഴിഞ്ഞ ദിവസം സിനിമയ്‌ക്കെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞിരുന്നു. പാര്‍വതിയും പൃഥ്വിയും അമേരിക്കയിലാണെന്നും അതിനാല്‍ അവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും റോഷ്‌നി പറഞ്ഞു.