നിനക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടോ? വിമര്‍ശകന് മറുപടിയുമായി അജു വര്‍ഗ്ഗീസ്

aju-varghese

യസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അജു വര്‍ഗ്ഗീസ്. എന്നാല്‍ വിമര്‍ശകന് തക്കതായ മറുപടിയും അജു നല്‍കി. ജയസൂര്യയ്‌ക്കൊപ്പം അജു വര്‍ഗ്ഗീസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. മേരിക്കുട്ടിയില്‍ ആര്‍ജെ ഹെന്റി എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അജു പങ്കുവെച്ചിരുന്നത്. എന്നാല്‍ അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിമര്‍ശകരില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങള്‍ക്ക് ഇതെല്ലാം പ്രമോട്ട് ചെയ്യാന്‍ എന്തുകിട്ടുമെന്നാണ് വിമര്‍ശനാത്മകമായി അജുവിന്റെ പോസ്റ്റില്‍ ഒരാള്‍ കമന്റിട്ടിരുന്നത്. ഉടന്‍ തന്നെ ഒന്നിന് പത്ത് ലക്ഷം രൂപ കിട്ടുമെന്ന രസകരമായ മറുപടിയുമായി അജു രംഗത്തെത്തി.

അജുവിന്റെ മറുപടിയ്ക്ക് മറ്റൊരാളും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. നിനക്ക് കുറച്ച് ഉളുപ്പുണ്ടോ എന്നും ജനങ്ങളുടെ പണമാണ് നിങ്ങളെ വളര്‍ത്തിയതെന്നുമുള്ള തരത്തിലായിരുന്നു അയാളുടെ പ്രതികരണം. ഇയാള്‍ക്കും അജു തക്കതായ മറുപടി തന്നൊണ് നല്‍കിത്.

‘അതെ നിങ്ങളുടെ പണം തന്നെയാണ് സിനിമയുടെ വരുമാനം. പക്ഷേ ഒന്നു ചോദിക്കട്ടെ, ഞാന്‍ താങ്കളോട് എന്ത് ചെയ്തു, ഞാന്‍ ഭാഗമായ സിനിമയെ പ്രോമാട്ട് ചെയ്തതോ. ശരിക്കും മനസിലാകാത്തത് കൊണ്ട് ചോദിച്ചതാണ്, അജു വര്‍ഗീസ് മറുപടി നല്‍കി.

Top