ഫേസ്ബുക്കിലെ കുത്തിപ്പൊക്കല്‍ കാലം: വടി കൊടുത്ത് അടി വാങ്ങി അജു വര്‍ഗ്ഗീസ്

aju-varghese

ഫേസ്ബുക്കില്‍ ഇപ്പോള്‍ പഴയ ഫോട്ടോകളുടെ കുത്തിപ്പൊക്കല്‍ കാലമാണ്. 2010 മുതല്‍ നമ്മളെ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ ഫോട്ടോകളും ഫേസ്ബുക്കിലൂടെ കാണാനാകും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈംലൈനില്‍ വരുത്തുകയാണ് ട്രോളന്മാര്‍.

ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ ഈ കുത്തിപ്പൊക്കലിന് ആരംഭം കുറിച്ചത് മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപ്പൊക്കിക്കൊണ്ടാണ്. ‘ഫ്രണ്ട്‌സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം’ എന്ന അദ്ദേഹത്തിന്റെ പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കുന്നത്.

ഇങ്ങനെ സ്വയം കുത്തിപ്പൊക്കി വടി കൊടുത്ത് അടി വാങ്ങിച്ചിരിക്കുകയാണ് അജു വര്‍ഗ്ഗീസ്. ‘തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് അജുവിനെ ട്രോളന്മാര്‍ ഏറ്റെടുത്ത് സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വെച്ച് തലങ്ങും വിലങ്ങും ട്രോളുകളിറക്കാന്‍ തുടങ്ങി.

Top