മുന്‍ എഎപി അജോയ് കുമാര്‍ വീണ്ടും കോണ്‍ഗ്രസ്സിലേക്ക്

മുന്‍ എംപി അജോയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി. 2014 മുതല്‍ കോണ്‍ഗ്രസ്സിന്‌റെ വക്താവായിരുന്ന അജോയ് ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി വിട്ടത്.

പാര്‍ട്ടിയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അജോയിയുടെ മടങ്ങിവരവ് ശരിവെച്ച് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.

Top