വിനോദസഞ്ചാരത്തിന് പുതിയമുഖം ; ജലവിമാനം രംഗത്തിറക്കാന്‍ ഒരുങ്ങി അജ്മാന്‍

ajman-sea-plane

അജ്മാന്‍: അജ്മാന്‍ വിനോദസഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജല വിമാനം രംഗത്തിറക്കാന്‍ ഒരുങ്ങുന്നു. ഇതിലൂടെ ടൂറിസത്തിന് പുതിയ മുഖം നല്‍കാന്‍ സാധിക്കുമെന്നാണ് അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഒന്‍പത് പേര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും. അജ്മാനിലെ തന്നെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വിമാന യാത്ര ദിവസവും ദുബായ് ക്രീക്കിലേക്കും ഉണ്ടാകും. ആവശ്യക്കാര്‍ക്ക് യു.എ.ഇ യുടെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും അജ്മാന്‍ ടൂറിസം വകുപ്പ് ഒരുക്കുന്നതാണ്.

ജല വിമാനത്തിന്റെ ഉദ്ഘാടനം അജ്മാന്‍ ടൂറിസം വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി നിര്‍വ്വഹിച്ചു. അജ്മാനിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വ്യത്യസ്തമായ വിനോദ സഞ്ചാര അനുഭവം നല്‍കാനാണ് ഈ പദ്ധതിയിലൂടെ അജ്മാന്‍ ടൂറിസം പരിശ്രമിക്കുന്നതെന്ന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി വ്യക്തമാക്കി.

Top