‘തുനിവി’ലെ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

മിഴകത്ത് ആരവം സൃഷ്‍ടിച്ച് കഴിഞ്ഞ ദിവസം അജിത്ത് സിനിമയുടെ പേര് പ്രഖ്യാപിച്ചിരുന്നു. അജിത്ത് ഗംഭീര സ്റ്റൈലിലുള്ള ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ‘തുനിവ്’ എന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപനം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ‘തുനിവി’ന്റെ സെക്കൻഡ് ലുക്കും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

തുനിവിനു ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്.

Top