അജിത്ത് ചിത്രം ‘തുനിവി’ന് കേരളത്തിലും വൻ റിലീസ്

ജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും എച്ച് വിനോദിന്റേതാണ്. തമിഴകത്ത് മാത്രമല്ല കേരളത്തിലും അജിത്ത് ചിത്രത്തിന് വ്യാപക റിലീസാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പൊങ്കല്‍ റിലീസായി എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്. 250 സ്‍ക്രീനുകളില്‍ ആയിട്ടാണ് അജിത്ത് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്‍ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനം പുറത്തുവന്നത് ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Top