വീണ്ടും തരംഗമായി തല അജിത്തിന്റെ ബൈക്ക് റേസിംഗ് സ്റ്റിൽസ്

രാധകർ ആവേശമാക്കി അജിത് നായകനാകുന്ന പുതിയ ചിത്രം വലിമൈയുടെ ലൊക്കേഷൻ ചിത്രങ്ങൾ. തല അജിത്തിന്റെ റേസിംഗ് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു പ്രഫഷണൽ ബൈക്ക് റേസെർ കൂടിയായ തലയുടെ ബൈക്ക് സ്റ്റൻഡ് വീഡിയോസ് ഇതിന് മുൻപും ഒരുപാട് താരംഗമായിട്ടുള്ളതാണ്. വലിമൈ ചിത്രീകരണത്തിനിടെ അദ്ദേഹം ബൈക്ക് അപകടവും സംഭവിച്ചിരുന്നു. കോവിഡ് കാരണം മാറ്റി വച്ച ചിത്രീകരണം ആണ് ഇപ്പോൾ വീണ്ടും പുണരാരംഭിച്ചിരിക്കുന്നത്.

ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധയാകുന്നത്. റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്‍റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡ് ആയ എംവി അഗൂസ്റ്റയുടെ ബ്രൂട്ടേല്‍ 800 എന്ന ബൈക്കാണ് ‘വലിമൈ’യില്‍ അജിത്ത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 15 ലക്ഷത്തിലേറെ വില വരുന്ന ബൈക്ക് ആണിത്. ഏതായാലും ഒരു ലൊക്കേഷൻ പിക് കൂടി വൈറൽ ആയതോടെ വലിമൈക്കായുള്ള കാത്തിരിപ്പിലാണ് തല ആരാധകർ.

Top