Ajith’s 57th project Vivegam-first look poster

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വിവേകത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി. തടിച്ച ശരീര പ്രകൃതിയില്‍ നിന്നും മസില്‍ ഗെറ്റപ്പിലാണ് ‘തല’ എത്തുന്നത്. ചിത്രത്തില്‍ ഇന്റലിജന്റ്സ്‌ ഓഫീസറായാണ് അജിത്ത് വേഷമിടുന്നത്.

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിവേകം. ഈ വര്‍ഷം ജൂണ്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും. ബള്‍ഗേറിയ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് വില്ലന്‍. നായിക കാജല്‍ അഗര്‍വാള്‍. കരുണാകരന്‍, അക്ഷര ഹാസന്‍, രാജേന്ദ്രന്‍, അപ്പുക്കുട്ടി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു.

Top