Ajith with Double power after six years

തമിഴകത്തിന്റെ തല അജിത്ത് വീണ്ടും ഇരട്ട വേഷത്തില്‍ എത്തുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് ഇരട്ടവേഷത്തില്‍ എത്തുന്നത്. 2010ല്‍ അസല്‍ എന്ന ചിത്രത്തിലാണ് അജിത് ഇതിനുമുമ്പ് ഇരട്ടവേഷത്തിലെത്തിയത്.

തെന്നിന്ത്യന്‍ ഗ്‌ളാമര്‍ ഗേള്‍ തമന്നയേയും ബോളിവുഡ് നടി കൃതി സോനമിനേയുമാണ് നായികമാരായി പരിഗണിക്കുന്നത്. കൃതി അഭിനയിക്കാന്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തമന്ന വിസമ്മതം പ്രകടിപ്പിച്ചു എന്നും അറിയുന്നു.

അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ശിവ സംവിധാനം ചെയ്ത വേതാളമാണ്. അജിത് ഇനി വിഷ്ണു വര്‍ദ്ധന്റെ ചിത്രമാണ് ഉടന്‍ അഭിനയിക്കുക. അതിനു ശേഷമായിരിക്കും ശിവയുടെ സിനിമ ചെയ്യുക.

Top