കാഴ്ച പരിമിതര്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനവുമായി അജിത്തിന്റെ വിശ്വാസം

ജിത്ത് നായകനായി എത്തിയ വിശ്വാസം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. 100 കോടി ക്ലബില്‍ കയറിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കാഴ്ച പരിമിതര്‍ക്ക് കൂടി ആസ്വദിക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

സിനിമയുടെ ഓഡിയോ ഡിസ്‌ക്രിപ്ഷന്‍ പതിപ്പ് കൂടി ഒരുക്കിയാണ് വിശ്വാസം കാഴ്ച പരിമിതര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്. എബിലിറ്റിഫെസ്റ്റിന്റെ എട്ടാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ വിശ്വാസത്തിന്റെ സംവിധായകന്‍ സിരുത്തൈ ശിവയും പങ്കെടുത്തിരുന്നു. താന്‍ വലിയ വികാരഭരിതനാണ് എന്നാണ് സിരുത്തൈ ശിവ പ്രതികരിച്ചത്. കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും സിരുത്തൈ ശിവ പറയുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായകയായി എത്തിയത്. ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി.

സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ഡി ഇമ്മനാണ്. മലയാളി ബാല താരമായ അനിഘ ചിത്രത്തില്‍ അജിത്തിന്റെ മകളായിട്ടാണ് എത്തിയത്.

Top