വിശ്വാസം കന്നഡയിലേയ്ക്ക്; അജിത്തിന് പകരം ശിവ രാജ്കുമാര്‍

ജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത വിശ്വാസം വന്‍ വിജയമായിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തും പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ചിത്രം ഇപ്പോള്‍ കന്നഡയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ശിവ രാജ്കുമാര്‍ ആണ് വിശ്വാസത്തിന്റെ കന്നഡ റീമേക്ക് ഒരുക്കുന്നത്.

ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ് എന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യപനമുണ്ടാകും. വിശ്വാസത്തില്‍ അജിത്തിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. വൈകാരിക രംഗങ്ങളുള്ള ഒരു കുടുംബകഥയാണ് ചിത്രം പറഞ്ഞത്. തമിഴില്‍ പ്രേഷകര്‍ നല്‍കിയ അംഗീകാരം കന്നഡയിലും ലഭിക്കമെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.

നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ അജിത്ത് രണ്ട് ലുക്കിലായിരുന്നു എത്തിയത്.

Top