അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ‘വിശ്വാസം’ ; ആദ്യ ഗാനം പുറത്തുവിട്ടു

ജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഡി ഐമ്മന്‍, ആദിത്യ ഗധാവി, നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകയുടെ വരികള്‍ക്ക് ഡി ഐമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയേറ്ററുകളിലെത്തും. വിശ്വാസത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ഈ ചിത്രത്തിനും പ്രതീക്ഷകള്‍ ഏറെയാണ്.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Top