Ajith to play a king in Vishnuvardhan’s next film on Cholas

അജിത് കുമാറിന്റെ കരിയറിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം വേതാളത്തിന് ശേഷം സംവിധായകന്‍ സിരുത്തൈ ശിവ വീണ്ടുമൊരു തല ചിത്രം കൂടി ഒരുക്കുന്നു. ഏപ്രില്‍ രണ്ടാംവാരം സിനിമയുടെ പൂജ ആരംഭിക്കും. ചിത്രീകരണം അജിത്തിന്റെ പിറന്നാള്‍ ദിനമായ മെയ് 1 ന് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാല്‍മുട്ടിലെ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണ് ഇപ്പോള്‍ അജിത്. വേതാളത്തിന് മുമ്പേ ശിവ അജിത്തിനെവച്ചൊരുക്കിയ വീരവും വന്‍വിജയമായിരുന്നു.

Top