അജിത്തിന്റെ വിശ്വാസത്തിലെ തൂക്കും ദുരൈ തീം മ്യൂസിക്ക് പുറത്തുവിട്ടു

പൊങ്കലിന് റിലിസ് ചെയ്ത അജിത്ത് കുമാര്‍ ചിത്രമായ വിശ്വാസത്തിലെ തീം മ്യൂസിക്ക് വീഡിയോ ഇന്നലെ പുറത്തിറങ്ങി. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്ന അജിത്തിന്റെ കിടിലം എന്‍ട്രികളും മാസ് പെര്‍ഫോമന്‍സുകളും ചേര്‍ന്ന കളര്‍ഫുള്‍ വിഷ്വല്‍സാണ് തീം മ്യൂസിക്കില്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമഡിയും ആക്ഷനും എല്ലാ ചേര്‍ത്തൊരുക്കിയ ചിത്രം ഇതിനോടകം തിയറ്റുകള്‍ കീഴടക്കിയിരുന്നു.

വിശ്വാസത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ‘ഉണക്കെന്ന വേണം സൊല്ല്’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Top