വിശ്വാസത്തില്‍ മികച്ച പ്രകടനത്തിനൊപ്പം ഗാനം ആലപിക്കാനൊരുങ്ങി അജിത്ത്

ajith

മിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തില്‍ അജിത് ഒരു ഗാനം ആലപിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇമ്മന്‍ സംഗീതം നിര്‍വഹിക്കുന്ന ഗാനമായിരിക്കും അജിത് പാടുക.

നയന്‍താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം എന്നിവയാണ് ശിവയും അജിത്തും നേരത്തെ ഒന്നിച്ച സിനിമകള്‍. ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി നായികയാവും എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു.

Top