ബീച്ചില്‍ ഒഴിവ് സമയം ചെലവഴിച്ച് തലയും കുട്ടി തലയും

ല അജിത്തിന് തമിഴകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും ആരാധകര്‍ ഏറെയാണ്. അജിത്തിന്റെയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുടുംബത്തിനൊപ്പം ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അജിത്തും കുടുംബവും ചെന്നൈ തിരുവാന്‍മിയുര്‍ ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുന്നത്.അജിത്തും ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്. സ്‌റ്റൈലന്‍ ലുക്കിലാണ് അജിത്ത് ഫോട്ടോയിലുള്ളത്. ഏതയാലും തലയുടേയും കുടുംബത്തിന്റെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Top