‘വി ‘ തരംഗം വീണ്ടും ; സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്നു

വീരം, വേതാളം, വിവേഗം എന്നി സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്നു.

പുതിയ ചിത്രത്തിന് വിശ്വാസം എന്നാണ് പേര് നൽകിയിരിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

വിവേകം ബോക്സ്‌ഓഫിസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നത് മറികടക്കാനാണ് ഇരുവരുടെയും ശ്രമം.

അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Top