മറാത്ത നാടകം; അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം. നേരത്തെ ബിജെപി എംപി ശരദ്പവാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് എന്‍സിപിയുടെ നീക്കം.

ശരദ്പവാറിന്റെ നിര്‍ദേശ പ്രകാരമാണ് അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. എന്‍സിപി നേതാവ് ജയന്ത് പാട്ടീലും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. അതേ സമയം ബിജെപി എം.പി സഞ്ജയ് കാക്കറെ ശരദ് പവാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

എത്രയും വേഗം ഉപമുഖ്യമന്ത്രി പദവി രാജിവെച്ച് തിരികെ എന്‍സിപിയിലേക്ക് വരണമെന്നാണ് ദിലീപ് വല്‍സെ അജിത് പവാറിനോട് മുന്നോട്ട് വെച്ച ആവശ്യം. ബിജെപി എം.പി സഞ്ജയ് കാക്കഡെയും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിലീപ് വല്‍സെ അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയത്.

നിലവില്‍ 51 എന്‍സിപി എംഎല്‍എമാരുടെ ഒപ്പ് ശരദ്പവാറിന്റെ കയ്യിലുണ്ട്. അജിത് പവാര്‍ നല്‍കിയ കത്ത് തെറ്റാണെന്നാണ് ശരദ് പവാറിന്റെ വാദം. എന്നാല്‍ ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നുണ്ട്.

Top