ത്രില്ലടിപ്പിച്ച് ‘തല’യുടെ ‘വലിമൈ’; ടീസര്‍ പുറത്തിറങ്ങി

ജിത് നായകനായി ഒരുങ്ങുന്ന വലിമൈ എന്ന തമിഴ് ചിത്രത്തിന്റെ സ്‌പെഷല്‍ ഗ്ലിംസ് വിഡിയോ പുറത്തിറങ്ങി. ബൈക്ക് റേസിങ്ങും സ്റ്റണ്ട് സീക്വന്‍സുകളും കൊണ്ട് ത്രില്ലടിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന് ഇന്ത്യയില്‍ നിന്നുള്ള ഉത്തരം എന്നാണ് തല ആരാധകര്‍ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കുന്നത്.

നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് റഷ്യയില്‍ പൂര്‍ത്തിയായത്.

അടുത്ത വര്‍ഷം പൊങ്കലിന് വിജയ് ചിത്രം ബീസ്റ്റിന് ഒപ്പമാകും വലിമൈയും പ്രദര്‍ശനത്തിന് എത്തുക.കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ വലിമൈ ‘. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം- നീരവ് ഷാ.

 

Top