‘നേര്‍കൊണ്ട പാര്‍വൈ’; സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് തല; ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വീഡിയോ കാണാം

വിശ്വാസം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തല അജിത്ത് നായകനായി തിയറ്ററുകളില്‍ മികച്ച സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’ . ഇപ്പോഴിതാ സിനിമയിലെ ആക്ഷന്‍ സീക്വന്‍സ് മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇന്റര്‍വെല്ലിന് മുന്‍പ് ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ച സ്റ്റണ്ട് രംഗം ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ വീഡിയോയില്‍ കാണാം. പലപ്പോഴും സാഹസികമായ അപകടരംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്യുന്ന താരമാണ് അജിത്ത്.

2016 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത് അവതരിപ്പിക്കുന്നത്.എച്ച് വിനോദ് ആണ്. ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top