‘നേര്‍കൊണ്ട പാര്‍വൈ’യ്ക്ക് തിരിച്ചടി; റിലീസിന് മുമ്പ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

മിഴ് സൂപ്പര്‍ താരമായ അജിത്തിന്റെ പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്റര്‍നെറ്റില്‍ ചേര്‍ന്നു. ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സീനുകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിലെ സീനുകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ് സ്‌ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നാണ് വിവരങ്ങള്‍.

ബോളിവുഡില്‍ വിജയം സൃഷ്ടിച്ച ‘പിങ്കി’ന്റെ റീമേക്കാണ് നേര്‍കെണ്ട പാര്‍വൈ. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

Top