അജിത് കുമാറും ശിവയും ഒന്നിക്കുന്ന ‘വിശ്വാസം’ മേയില്‍ ഷൂട്ടിംഗ് ആരംഭിക്കും

ജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസം മേയ് 4ന് ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിക്കും. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മാനാണ്. ചിത്രത്തിന്റെ കാസ്റ്റിംഗും പ്രീ പ്രൊഡക്ഷന്‍ ജോലികളും ഏകദേശം പൂര്‍ത്തിയായെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Top