തല അജിത്ത് വീണ്ടും പൊലീസ് വേഷത്തില്‍

മിഴകത്തിന്റെ സതല അജിത്ത് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അജിത്ത് വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

അജിത്ത് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മങ്കാത്തയും യെന്നൈ അറന്ധാലുമൊക്കെ അജിത് പൊലീസ് വേഷത്തില്‍ എത്തി ആരാധകരെ വിസ്മയിപ്പിച്ച ചിത്രങ്ങളാണ്.

മുന്‍ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ് ആയതുകൊണ്ട് തന്നെ അജിത്ത് വീണ്ടും കാക്കി അണിഞ്ഞു കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

അതേസമയം അജിത്തിന്റെ വിശ്വാസം എന്ന സിനിമ സൂറു കോടി ക്ലബില്‍ കയറി തമിഴകത്ത ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടിയിരുന്നു. അജിത്ത് നായകനായി എത്തിയ പുതിയ ചിത്രം നോര്‍ക്കണ്ടെ പാര്‍വ്വെ ഇപ്പോള്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്.

Top