അജിത്ത് ഡോവലിന്റെ ജീവിതവും സിനിമയാകുന്നു; നായകനായി അക്ഷയ് കുമാര്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ ജീവിതവും സിനിമയാകുന്നു. അക്ഷയ് കുമാറാകും ചിത്രത്തില്‍ ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഷൂട്ടിങ് ആരംഭിക്കുകയുള്ളു.

1968ലെ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും ഡോവലായിരുന്നു.

പിന്നീട് ഐ.ബിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. സൂപ്പര്‍ സ്പൈ എന്ന് അറിയപ്പെട്ട ഡോവല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നണ്ട്. കശ്മീര്‍ വിഷയത്തിലും നിര്‍ണായകമായിരിക്കുന്നത് ഡോവലിന്റെ ഇടപെടലാണെന്നാണ് കരുതപ്പെടുന്നത്.

Top