അജിത്തിനെയും വിജയ്‌യെയും ഒന്നിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്റ്റണ്ട് ഡയറക്ടര്‍

മിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‌യും. ഇരുവരുടെയും സിനിമകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ഇരു താരങ്ങളെയും ഒന്നിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്റ്റണ്ട് ഡയറക്ടര്‍ കൂടിയായ ലീ വിറ്റേകര്‍ പറയുന്നു.

അജിത്തും വിജയ്‌യും ഒന്നിക്കുന്നത് തന്റെ ഡ്രീം കാസ്റ്റാണെന്ന് വികേറ്റര്‍ പറയുന്നു. അജിത്തിന്റെയും വിജയ്‌യുടെയും സൂപ്പര്‍താര പദവിയില്‍ മതിപ്പുണ്ട്. ഇരുവരെയും ഒന്നിപ്പിക്കണമെന്നാണ് ആഗ്രഹം. അത് ഹോളിവുഡിലാകണമെന്നുമാണ് ലീ വിറ്റേക്കര്‍ പറയുന്നതായി സിനിമാ മാധ്യമത്തിലെ റിപ്പോര്‍ട്ട്. രാജാവിന്‍ പാര്‍വൈയിലെ എന്ന ചിത്രത്തില്‍ അജിത്തും വിജയ്‌യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Top