അജിത്തിന്റേയും ശാലിനിയുടേയും ആശുപത്രി സന്ദര്‍ശനം; ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം

മിഴ് നടന്‍ തല അജിത്തും ഭാര്യ ശാലിനിയും കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. താരങ്ങള്‍ മാസ്‌ക് അണിഞ്ഞ് ആശുപത്രി സന്ദര്‍ശനം നടത്തുന്ന വീഡിയോയും പുറത്തു വന്നതോടെ ആരാധകര്‍ക്കിടയില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ആശുപത്രി സന്ദര്‍ശനത്തിന്റെ കാരണം പുറത്ത് വന്നിരിക്കുകയാണ്.

മൂന്നു മാസത്തിലൊരിക്കല്‍ നടത്തുന്ന പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അജിത് ആശുപത്രിയില്‍ എത്തിയതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ റേസിങ്ങിനിടയ്ക്കും ഷൂട്ടിങ്ങിനിടയ്ക്കും സംഭവിച്ച അപകടങ്ങളെത്തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് അജിത്ത്. ഇതിനെ തുടര്‍ന്നുള്ള ചെക്കപ്പുകളും താരത്തിനുണ്ട്. കാര്‍ റേസിങ് തുടങ്ങിയതുമുതല്‍ അജിത്തിന് നടുവേദനയുടെ പ്രശ്‌നങ്ങളുമുണ്ട്. പതിവ് ചെക്കപ്പുകള്‍ക്കായാണ് ശാലിനിക്കൊപ്പം തല ആശുപത്രിയില്‍ എത്തിയത്.

വിനോദ് സംവിധാനം ചെയ്യുന്ന ‘വാലിമൈ’യാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള ചിത്രം. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Top