മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ടെസ്റ്റ് പൈലറ്റായി അജിത്ത്

Ajith-actor

ദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡൈ്വസറായും തമിഴകത്തിന്റെ തല അജിത്തിനെ നിയോഗിച്ചു. ബൈക്ക് റേസിനോടുള്ളത് പോലെ തന്നെ വിമാനം പറത്തുന്നതിലും തനിക്കുള്ള കമ്പം അജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

തലയുടെ പുതിയ ചുമതലയെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഓരോ വിസിറ്റിനും 1000 രൂപ എന്ന നിലയ്ക്കാണ് അജിത്തിന്റെ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. എം ഐടി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി തന്നെ അജിത്ത് ഈ തുക ചിലവഴിക്കും

Top