മരുമകന്‍ വിമതനായി; എന്‍സിപിയില്‍ ഇനി മകളുടെ ഊഴം

ജിത് പവാറിന്റെ വിമതനീക്കങ്ങള്‍ എന്‍സിപിക്കും സഖ്യകക്ഷികളായ ശിവസേനയ്ക്കും, കോണ്‍ഗ്രസിനും ഞെട്ടലായെങ്കിലും ഇതുമൂലം സന്തോഷിക്കുന്ന ചിലരുണ്ട്. എന്‍സിപി മേധാവി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് മനസ്സ് കൊണ്ട് സന്തോഷിക്കുന്ന പ്രധാന വ്യക്തി. പവാറിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും എന്‍സിപിയിലെ രണ്ടാമന്‍ എല്ലാ അര്‍ത്ഥത്തിലും മരുമകന്‍ അജിത് പവാര്‍ തന്നെയായിരുന്നു.

2006ലാണ് സുലെയെ ശരത് പവാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. രാജ്യസഭാ ഉപതെരഞ്ഞടുപ്പിലാണ് സുപ്രിയ സുലെ രംഗപ്രവേശം ചെയ്തത്. 2009ല്‍ പവാര്‍ പ്രതിനിധീകരിച്ച ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരത്തിനെത്തി. എന്നാല്‍ അജിത് പവാര്‍ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിച്ച് പോന്നിരുന്നതിനാല്‍ സുപ്രിയ സുലെയുടെ വളര്‍ച്ചയ്ക്ക് പരിമിതികള്‍ ബാധമായി.

സംഘടനാ പ്രവര്‍ത്തനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും അജിത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നതില്‍ വരെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെട്ടു. എന്നാല്‍ പണി മുഴുവന്‍ അജിത്താണ് എടുക്കുന്നതെങ്കിലും അമ്മാവന്‍ പവാര്‍ മകളെ പ്രൊമോട്ട് ചെയ്തുപോന്നു. ഇതില്‍ ഇരുവരും തമ്മില്‍ സന്തോഷക്കുറവുണ്ടായിരുന്നു. ഒടുവല്‍ അജിത് വിമത നീക്കം നടത്തിയതോടെ സുപ്രിയ സുലെയുടെ കൈപ്പിടിയില്‍ ഒതുങ്ങുകയാണ് എന്‍സിപി.

എന്‍സിപിയില്‍ നിന്നും അജിത് പവാര്‍ പൂര്‍ണ്ണമായി പുറത്ത് പോയിട്ടില്ല. ഇക്കാര്യത്തിലെ അന്തിമസ്ഥിതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. ഇനി അജിത് പവാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാലും പവാര്‍ അമ്മാവന്‍ പഴയത് പോലെ അദ്ദേഹത്തെ വിശ്വസിക്കില്ല. ഇത് സുപ്രിയ സുലെയുടെ അവസരമായി മാറുകയും ചെയ്യും.

Top