അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്

മുംബൈ:അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അജിത് പവാര്‍ രാജിവെച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അജിത് ദാദ രാജി സമര്‍പ്പിച്ചു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പമാണ്. ഉദ്ധവ് താക്കറെ ആയിരിക്കും അടുത്ത അഞ്ചുവര്‍ഷവും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി- റാവത്ത് പറഞ്ഞു.

ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസും രാജിസമര്‍പ്പിച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രാജിവെച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ ഇനി മഹാസഖ്യത്തിന്റെ സര്‍ക്കാരിന് ഊഴമാണ്. ഉദ്ധവ് താക്കറെയെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതാവായി അഞ്ചുമണിക്ക് തിരഞ്ഞെടുക്കും. ഇതിനായി ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത നിയമസഭാ കക്ഷിയോഗം ചേരും.

Top