എൻസിപി നേതാവ് അജിത് പവാർ എംഎൽഎ സ്ഥാനം രാജിവച്ചു

മുംബൈ : എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും ശരദ് പവാറിന്റെ സഹോദരപുത്രനുമായ അജിത് പവാർ എംഎൽഎ സ്ഥാനം (ബാരാമതി) രാജിവച്ചു. അടുത്ത മാസം 21ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാജി.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കില്‍ 25,000 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് അജിത് പവാറിനും ശരദ് പവാറിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

വായ്പ അനുവദിക്കുന്നതിൽ ക്രമവിരുദ്ധമായ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ എന്‍സിപി നേതാക്കള്‍ പ്രതിയാകുന്നത്.

അതേസമയം എൻഫോഴ്സ്മെന്‍റ് ഓഫീസിൽ സ്വമേധയാ ഹാജരാകുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഓഫീസിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പിൻമാറണമെന്നും ഉള്ള പൊലീസിന്‍റെ അഭ്യർത്ഥന പരിഗണിച്ചായിരുന്നു ശരത് പവാറിന്‍റെ തീരുമാനം.

Top