നാവികസേന ഉപ മേധാവിയായി മലയാളി വൈസ് അഡ്മിറല്‍ അജിത്ത് കുമാര്‍ ചുതലയേറ്റു

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനിക്കാൻ നാവികസേന ഉപ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ അജിത്ത് കുമാര്‍ ചുതലയേറ്റു.

വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് എറണാകുളം സ്വദേശിയായ അജിത്കുമാര്‍ നിയമിക്കപ്പെട്ടത്.

ഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വൈസ് അഡ്മിറല്‍ കരംബീര്‍ സിങ്ങില്‍നിന്ന് അജിത്കുമാര്‍ ചുമതല ഏറ്റുവാങ്ങി.

1981 ജൂലൈ ഒന്നിനാണ് ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നത്. മിസൈല്‍- പീരങ്കി അഭ്യാസത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് 2009 ല്‍ ഫ്ളാഗ് റാങ്ക് ലഭിച്ചു.

ഏഴിമല നാഷണല്‍ ഡിഫന്‍സ് അക്കാദമി മേധാവിയായിരുന്നു അദ്ദേഹം.

ഐഎന്‍സ് ദ്രോണാചാര്യയുടെ കമാന്‍ഡിങ് ഓഫീസര്‍, മുംബൈ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍, മാരിടൈം വാര്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍, ഈസ്റ്റേണ്‍ ഫ്ളീറ്റ് ഫ്ളാഗ് ഓഫീസര്‍, നാവിക ആസ്ഥാനത്തെ എച്ച്.ആര്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Top