Ajit Doval’s China Visit Put Off In Wake Of Pathankot Attack

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനം മാറ്റി.

ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം പുനക്രമീകരിയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡോവലിന്റെ വിദേശ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനം നാളെയാണ് തുടങ്ങേണ്ടിയിരുന്നത്.

ചൈനീസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് യാങ് ജിയേചിയുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തും. പിന്നീട് പ്രധാനമന്ത്രി ലി കെഖ്യാങുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തും.

Top