കാബിനറ്റ് റാങ്കോടെ ഉന്നത പദവിയിൽ അജിത് ദോവൽ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവായി അജിത് ദോവല്‍ തുടരും. അഞ്ചു വര്‍ഷത്തേക്കാണ് അജിത് ദോവലിന് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സേവനം കണക്കിലെടുത്ത് ക്യാബിനറ്റ് റാങ്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്.

2014 ലാണ് ദോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനാവുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നതിന് മുന്‍പ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു ഇദ്ദേഹം.

Top