ചൈന സന്ദര്‍ശിക്കാനൊരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേ ചൈന സന്ദര്‍ശിക്കാനൊരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

ഈ മാസം 27, 28 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ ഡോവല്‍ പങ്കെടുക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്.

അതേസമയം, ഡോക ലായില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇന്ത്യ നിലപാട് മയപ്പെടുത്തി. നയതന്ത്രതലത്തില്‍ സമാധാനപരമായ പരിഹാരമാണ് കണ്ടെത്തേണ്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കമായി മാറരുതെന്നു വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു.

Top