ഇന്ത്യയുടെ ടെസ്റ്റ്- ടി 20 ടീമിനെ തെരഞ്ഞെടുത്ത് അജിത് അഗാര്‍ക്കര്‍

കോവിഡ് മഹാമാരി ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ചിട്ടിട്ടുള്ള സാഹചര്യത്തില്‍ കായികരംഗം തീര്‍ത്തും നിശ്ചലമാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാവും ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകത്ത് മത്സരങ്ങള്‍ തുടങ്ങുക. ഒരേ സമയത്ത് കൂടുതല്‍ മത്സരങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകള്‍.

എന്തായാലും ഒരേസമയം രണ്ട് ടീമിനെ ഇറക്കാനുള്ള പ്രതിഭകള്‍ ഇന്ത്യയിലും ഇംഗ്ലണ്ടിലുമെല്ലാം ഉണ്ട്. ഈ സാഹചര്യത്തില്‍ ഒരേസമയം ടെസ്റ്റും ടി20യും കളിക്കാനുള്ള ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. വിരാട് കോലിയാണ് അഗാര്‍ക്കറുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ടി20 ടീമിന്റെ നായകനാകട്ടെ രോഹിത് ശര്‍മയാണ്.

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയത് മുതല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന ലിമിറ്റഡ് ഓവര്‍ ടീമിന്റെ ഉപനായകന്‍ രോഹിത് ശര്‍മ അജിത് അഗാര്‍ക്കറിന്റെ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടില്ല. ഇരു ഫോര്‍മാറ്റിലുമുള്ള 12അംഗ ടീമിനെയാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

അജിത് അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത ടെസ്റ്റ് ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യാ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍(പന്ത്രണ്ടാമന്‍),

വിരാട് കോലി ഇല്ലാത്ത ടി20 ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുക. പേസര്‍ ജസ്പ്രീത് ബുംറയും ടി20 ടീമിലുണ്ട്

ടി20 ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഷര്‍ദ്ദുല്‍ ഠാക്കൂര്‍(പന്ത്രണ്ടാമന്‍).

Top