രാജസ്ഥാൻ ടീമിനോട് വിടപറഞ്ഞ് രഹാനെ; ഡൽഹി ക്യാപിറ്റൽസ് പുതിയ ടീം

മുംബൈ: ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വരുന്ന സീസണില്‍ ഡൽഹി ക്യാപ്പിറ്റൽസാണ് രഹാനെയുടെ പുതിയ ടീം.

2011 മുതല്‍ രാജസ്ഥാനൊപ്പമുള്ള രഹാനെ 2018-ല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സ് , റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള രഹാനെയുടെ നാലാമത്തെ ഐ.പി.എല്‍ ടീമാണിത്.

നാലു കോടി രൂപയ്ക്കാണ് രഹാനെയുടെ കൈമാറ്റം നടന്നത്. വ്യാഴാഴ്ച ട്രാൻഫർ വിന്‌ഡോ അവസാനിക്കുന്നതിനു മുമ്പ് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Top