ഐപിഎല്ലില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അജിങ്ക്യ രഹാനെ

ല്‍ഹി ക്യാപിറ്റല്‍സ് താരം അജിങ്ക്യ രഹാനെ ഐപിഎല്ലില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ നടന്ന മത്സരത്തിലാണ് രഹാനെ ഈ നേട്ടത്തിലെത്തിയത്. 150 മത്സരങ്ങളില്‍ നിന്ന് 121.38 സ്ട്രൈക്ക് റേറ്റില്‍ 3,933 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.

അതേസമയം മറ്റൊരു റെക്കോര്‍ഡിനും ഇന്നലത്തെ മത്സരം സാക്ഷിയായി. ഡല്‍ഹിക്ക് വേണ്ടി സ്പിന്നര്‍ അമിത് മിശ്ര 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആകെ 151 മത്സരങ്ങളാണ് അമിത് മിശ്ര ഇതുവരെ ഐപിഎല്ലില്‍ കളിച്ചത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ താരം യസ് വേന്ദ്ര ചഹല്‍ ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

Top