അജയന്റെ രണ്ടാം മോഷണം; ടൊവീനോ ട്രിപ്പിള്‍ റോളില്‍

ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലാകും എത്തുകയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുക.

മണിയന്‍ എന്ന കഥാപാത്രത്തിന്റെ സ്‌കെച്ച് ലുക്ക് നേരത്തെ സംവിധായകന്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദിബു നിനന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

 

 

Top